27 September Sunday

ഗോപിക്കട –- വരമ്പേൽ നിവാസികളുടെ തലവര മാറും

സ്വന്തം ലേഖികUpdated: Friday Jan 24, 2020
കൊല്ലം
ഒടുവിൽ തലയ്ക്കുമുകളിൽ തൂങ്ങുന്ന അപകടം ഗോപിക്കട–- വരമ്പേൽ നിവാസികളെ വിട്ടൊഴിയും. മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ നടന്ന വൈദ്യുതി അദാലത്തിലാണ്‌ ഈ പ്രദേശങ്ങളിൽ വീടിനു മുകളിലൂടെ കടന്നുപോകുന്ന 11 കെവി ലൈൻ മാറ്റി സ്ഥാപിക്കാൻ ഉത്തരവായത്‌. ഇതിനായി മന്ത്രി 1.30 കോടി രൂപ അനുവദിച്ചു.
പദ്ധതിയുടെ അനുമതിരേഖ  മന്ത്രി എം എം  മണി ഡിവിഷൻ കൗൺസിലർ ഡോ. ആനേപ്പിൽ ഡി സുജിത്തിന്‌ കൈമാറി. ലൈൻ കടന്നുപോകുന്നതിനാൽ പ്രദേശത്തെ 100 കുടുംബങ്ങൾക്ക്‌ വീട്ടുനമ്പർ  ലഭിച്ചിരുന്നില്ല. 11 കെവി ലൈൻ മാറ്റണമെന്നത്‌ പ്രദേശവാസികളുടെ ദീർഘനാളായുള്ള ആവശ്യമാണ്‌. മുളങ്കാടകം ഡിവിഷൻ കൗൺസിലർ  ആനേപ്പിൽ ഡി സുജിത്ത്‌ നൽകിയ പരാതിയിലാണ്‌ നടപടി. സാധരണ പ്രദേശവാസികളിൽനിന്ന്‌ തുക ഈടാക്കിയാണ്‌ വൈദ്യുതി ലൈൻ മാറ്റിയിരുന്നത്‌. ഇക്കുറി ചെലവ്‌ ബോർഡ്‌ വഹിക്കും. കേന്ദ്രീയ വിദ്യാലയത്തിന്‌ പിറകിലൂടെയുള്ള റോഡ്‌ വഴി വിഷ്‌ണുത്തുകാവ്‌ ക്ഷേത്രത്തിന്‌ സമീപമുള്ള ട്രാൻസ്‌ഫോർമറിലേക്കായിരുന്നു ലൈൻ  വലിച്ചിരുന്നത്‌. ആലാട്ടുകാവ്‌, കന്നിമേൽ, മുളങ്കാടകം ഡിവിഷൻ പരിധിയിലെ വീടുകൾക്ക്‌ മുകളിലൂടെ ലൈൻ കടന്നുപോകുന്നതിനാൽ പുതിയ വീടുകൾ നിർമിക്കാനുംപ്രദേശവാസികൾക്ക്‌ അനുമതിയുണ്ടായിരുന്നില്ല. ലൈൻ മാറ്റുന്നതോടെ ഇതിനും പരിഹാരമാകും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top