27 February Thursday

വിഷരഹിത പച്ചക്കറിക്കൃഷിക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

മൈനാഗപ്പള്ളി പഞ്ചായത്തിലെ മഹിളാ കിസാൻ സശാക്തികരൺ പരിയോജന നേതൃത്വത്തിൽ വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിനുള്ള വിത്തിടീൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി എസ് ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട 
മൈനാഗപ്പള്ളി പഞ്ചായത്ത് മഹിളാ കിസാൻ സശാക്തി കരൺ പരിയോജന (എംകെഎസ്‌പി)യുടെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറിക്ക്‌ വിത്തിടീൽ  നടന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ പി എസ് ജയലക്ഷ്മി ഉദ്ഘാടനംചെയ്തു.  21–-ാം വാർഡിലെ 10 സെന്റ് സ്ഥലത്താണ്  മൈനാഗപ്പള്ളി  കൃഷിഭവന്റെ സഹായത്തോടെ കൃഷി.   എംകെഎസ്‌പി യൂണിറ്റ് പ്രസിഡന്റ് അനില അധ്യക്ഷയായി .  പഞ്ചായത്ത് അംഗം ടി മോഹനൻ, കൃഷി അസിസ്റ്റന്റ്‌ ഓഫീസർ ലിജിഷ്, നൈനാൻ വർഗീസ്, അജി എബ്രഹാം, ജയന്തി, മായ, ഹസീന, ബിന്ദു, ജസീന, ബിജി, അനിത എന്നിവർ സംസാരിച്ചു. ബീന സ്വാഗതവും സുധാമണി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top