30 November Monday
രോഗമുക്തി 526

കോവിഡ് 314; സമ്പർക്കം 308

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020
കൊല്ലം
ജില്ലയിൽ ഞായറാഴ്‌ച 314 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 308 പേർക്കും‌‌ സമ്പർക്കത്താലാണ്‌ രോഗം‌. 526 പേർ രോഗമുക്തരായി. ഉറവിടം വ്യക്തമല്ലാത്ത നാലുപേരും രണ്ട് ആരോഗ്യപ്രവർത്തകരും രോഗം സ്ഥിരീകരിച്ചവരിൽപ്പെടുന്നു. കൊല്ലം കോർപറേഷനിൽ 27 പേർക്കാണ് രോഗബാധ. ഇരവിപുരം –- -എട്ട്, പട്ടത്താനം- –- നാല്, മതിലിൽ –- -മൂന്ന് എന്നിങ്ങനെയാണ് കോർപറേഷൻ പരിധിയിലെ രോഗബാധിതർ.
മുനിസിപ്പാലിറ്റികളിൽ പരവൂർ –- -15, കരുനാഗപ്പള്ളി –- -11, കൊട്ടാരക്കര –- -ഏഴ്, പുനലൂർ –- ആറ് എന്നിങ്ങനെയും രോഗം സ്ഥിരീകരിച്ചു. പഞ്ചായത്ത് പ്രദേശങ്ങളിൽ മൈനാഗപ്പള്ളി –- -22,  ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ 11 വീതവും ചാത്തന്നൂർ – -10, കിഴക്കേ കല്ലട, നീണ്ടകര, ശൂരനാട് വടക്ക് ഭാഗങ്ങളിൽ ഒൻപതു വീതവും കുന്നത്തൂർ, തഴവ, പോരുവഴി പ്രദേശങ്ങളിൽ എട്ടു വീതവും തെക്കുംഭാഗം  -ഏഴും രോഗികളുണ്ട്‌. 
കൊല്ലം സ്വദേശിനി സ്വർണമ്മ (77), തൊടിയൂർ സ്വദേശിനി ജമീല ബീവി (73), കൊല്ലക സ്വദേശിനി മാരിയമ്മ മാത്യൂ (65) എന്നിവരുടെ മരണം കോവിഡ്‌ ബാധിച്ചാണെന്ന്‌ സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top