25 November Wednesday

എല്‍ഡിഎഫ് ബഹുജനക്കൂട്ടായ്മ- 25ന്

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020
കൊല്ലം
കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫ് നേതൃത്വത്തിൽ ബുധനാഴ്‌ച നടത്തുന്ന വികസന സംരക്ഷണ ദിനത്തിന്റെ ഭാഗമായി 77 കേന്ദ്രങ്ങളിൽ ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കും. വൈകിട്ട്‌ അഞ്ചിന്‌ പഞ്ചായത്ത്-, നഗരസഭ-, കോർപറേഷൻ കേന്ദ്രങ്ങളിലാണ് കൂട്ടായ്‌മ. കൊല്ലത്ത് ചിന്നക്കട, കടപ്പാക്കട, അയത്തിൽ, കാവനാട് അഞ്ചാലുംമൂട് എന്നിവിടങ്ങളിലാണ് പരിപാടി.കേന്ദ്ര അന്വേഷക ഏജൻസികളെ ഉപയോഗിച്ച്‌ സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം നടക്കുകയാണ്‌. കെ ഫോൺ, ഇ മൊബിലിറ്റി, ലൈഫ് മിഷൻ, കിഫ്ബി തുടങ്ങിയവയെ തകർക്കാൻ യുഡിഎഫ്–--ബിജെപി കൂട്ടുകെട്ട്‌  നിരന്തരം ശ്രമിക്കുന്നു. വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയുള്ള ശക്തമായ താക്കീതായി ബഹുജനക്കൂട്ടായ്മ മാറുമെന്ന്‌ എൽഡിഎഫ് ജില്ലാ കൺവീനർ എൻ അനിരുദ്ധൻ പ്രസ്താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top