30 November Monday

ഗ്ലാസ് വില വർധന പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020
എഴുകോൺ
കമ്പനികൾ ഗ്ലാസ് വില അമിതമായി വർധിപ്പിച്ചതിൽ ഗ്ലാസ് ഡീലേഴ്സ് ഫോറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. 
വില വർധന എത്രയുംവേഗം പിൻവലിക്കണമെന്ന് ഗ്ലാസ് കമ്പനികളോട് ഡീലേഴ്സ് ഫോറം ആവശ്യപ്പെട്ടു. വിലവർധനവിനെതിരായ പ്രതിഷേധത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പിന്തുണ ജില്ലാ പ്രസിഡന്റ്‌ എസ് ദേവരാജൻ അറിയിച്ചു. പെട്ടെന്നുണ്ടായ വിലവർധനവിന്റെ കാരണം ഉപയോക്താക്കളെ ബോധ്യപ്പെടുത്താൻ കഴിയാതെ ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിലാണ്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷൈൻ രാജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അനിൽ അഞ്ജന, ട്രഷറർ നൗഫൽ കലാം, രാധാകൃഷ്ണൻ കുന്നുംപുറം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top