23 November Saturday
പച്ചിലമലയിലെ മണ്ണിടിച്ചിൽ

ജിയോളജി വകുപ്പിന്റെ പഠനം ആവശ്യപ്പെട്ട്‌ കത്ത്‌ നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019
കുന്നിക്കോട്  
മണ്ണിടിച്ചിൽ ഭീഷണിയുള്ള പച്ചിലമലയിൽ ജിയോളജി വകുപ്പിന്റെ അടിയന്തര പഠനം ആവശ്യപ്പെട്ട്‌ പത്തനാപുരം  തഹസിൽദാർ കത്ത്‌ നൽകും. കലക്ടർക്കാണ്‌ കത്ത്‌ നൽകുക. 
മഴപെയ്യാൻ തുടങ്ങിയാൽ മലയുടെ അടിവാരത്തുള്ളവർക്ക്‌ മണ്ണിടിച്ചിൽ ഭീഷണിയാണ്‌.  സമാനമായ സാഹചര്യത്തിൽ ജിയോളജി വകുപ്പ് പച്ചിലമലയിലും ഇളമ്പൽ ചെമ്പുമലയിലും പരിശോധന നടത്തിയിരുന്നു. എന്നാൽ,  ചെമ്പുമലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതായി കണ്ടില്ല. എന്നാൽ, സംഘം  പച്ചിലമലയിൽ ഇളക്കമണ്ണിന്റെ ഉറപ്പിൽ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ്‌ വീണ്ടും പഠനം നടത്തി പരിഹാരം കാണണമെന്ന ആവശ്യം പ്രദേശത്ത്‌ ശക്തമായത്‌. 
മഴ കുറഞ്ഞെങ്കിലും കെടുതികൾക്ക് കുറവില്ല. വീട്ടിലും പരിസരത്തും വെള്ളം കയറിയതിനൊപ്പം അടിഞ്ഞ ചെളിയും ഉരുളൻ കല്ലുകളും  ഇതുവരെ നീക്കിയിട്ടില്ല.  സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കുന്നിക്കോട്‌  ഉൾപ്പെടെയുള്ള ദുരിതബാധിതമേഖലകളിൽ സഹായം ഉറപ്പാക്കുന്നുണ്ട്‌.
പ്രധാന വാർത്തകൾ
 Top