കൊല്ലം
തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കുന്ന മോദി സർക്കാർ നടപടിക്കെതിരെ എൻആർഇജി വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ ജില്ലയിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കേന്ദ്രപൊതുവികസന മന്ത്രാലയം ഇറക്കിയ തൊഴിലാളിദ്രോഹ ഉത്തരവുകൾ പിൻവലിക്കുക, 200 തൊഴിൽദിനം നൽകുക, കൂലി 600 രൂപയായി വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന മാർച്ചും ധർണയും മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി ഉദ്‌ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് ജാരിയത്ത് അധ്യക്ഷയായി. നെടുമൺകാവ് പോസ്റ്റ് ഓഫീസ് മാർച്ച് യൂണിയൻ ജില്ലാ സെക്രട്ടറി വി ജയപ്രകാശ് ഉദ്‌ഘാടനംചെയ്‌തു. അഡ്വ. പ്രശോഭ അധ്യക്ഷയായി. കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് യൂണിയൻ ജില്ലാ പ്രസിഡന്റ് സി രാധാമണി ഉദ്‌ഘാടനംചെയ്‌തു. ബി സുധർമ അധ്യക്ഷയായി. ചവറ ബിഎസ്‌എൻഎൽ ഓഫീസ് മാർച്ച് മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ ഉദ്‌ഘാടനംചെയ്‌തു. ബീനാദയൻ അധ്യക്ഷയായി. അഞ്ചാലുംമൂട് പോസ്റ്റ് ഓഫീസ് മാർച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എം എച്ച് ഷാരിയർ ഉദ്‌ഘാടനംചെയ്‌തു. ബീന അധ്യക്ഷയായി.
അഞ്ചൽ പോസ്റ്റ് ഓഫീസ് മാർച്ച് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പ്രമോദ് ഉദ്‌ഘാടനംചെയ്‌തു. പി ലൈലാബീവി അധ്യക്ഷയായി. പൂയപ്പള്ളി പോസ്റ്റ് ഓഫീസ് മാർച്ച് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ ബാലചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ഷീലാ സജീവ് അധ്യക്ഷയായി. പത്തനാപുരം പോസ്റ്റ് ഓഫീസ് മാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി എൻ ജഗദീശൻ ഉദ്‌ഘാടനംചെയ്‌തു. കെ ബി സജീവ് അധ്യക്ഷനായി. ഇട്ടിവ പോസ്റ്റ് ഓഫീസ് മാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി എം നസീർ ഉദ്‌ഘാടനംചെയ്‌തു. എം സുകുമാരപിള്ള അധ്യക്ഷനായി.
ചാത്തന്നൂർ ഏരിയയിൽ നെടുങ്ങോലം പോസ്റ്റ് ഓഫീസ് മാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി കെ സേതുമാധവൻ ഉദ്‌ഘാടനംചെയ്‌തു. റീജ അധ്യക്ഷയായി. കൊട്ടിയം ഏരിയയിൽ മയ്യനാട് പോസ്റ്റ് ഓഫീസ് മാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി എൻ സന്തോഷ് ഉദ്‌ഘാടനം ചെയ്‌തു. ജെ ഫാഹിദ അധ്യക്ഷയായി. കുണ്ടറ റെയിൽവേ സ്റ്റേഷൻ മാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ ഉദ്‌ഘാടനംചെയ്‌തു. സുജാതാമോഹൻ അധ്യക്ഷയായി.
ശൂരനാട് ഏരിയയിൽ പോരുവഴി ശാസ്‌താംനട പോസ്റ്റ് ഓഫീസ് മാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി പി ബി സത്യദേവൻ ഉദ്‌ഘാടനംചെയ്‌തു. വിനു ഐ നായർ അധ്യക്ഷനായി. ശൂരനാട് വടക്ക് പോസ്റ്റ് ഓഫീസ് മാർച്ച് യൂണിയൻ ഏരിയ സെക്രട്ടറി ബി ശശി ഉദ്‌ഘാടനംചെയ്‌തു. ഷീജ അധ്യക്ഷയായി. പതാരം പോസ്റ്റ് ഓഫീസ് മാർച്ച് സിപിഐ എം ഏരിയ കമ്മിറ്റിഅംഗം പ്രദീപ് ഉദ്‌ഘാടനംചെയ്‌തു. പി പുഷ്‌പകുമാരി അധ്യക്ഷയായി. കൊച്ചുകുറ്റിപ്പുറം പോസ്റ്റ് ഓഫീസ് മാർച്ച് സിപിഐ എം ഏരിയ കമ്മിറ്റിഅംഗം ആർ അമ്പിളിക്കുട്ടൻ ഉദ്‌ഘാടനംചെയ്‌തു. ശ്രീകുമാർ അധ്യക്ഷനായി. വവ്വാക്കാവ് പോസ്റ്റ് ഓഫീസ് മാർച്ച് സിപിഐ എം ഏരിയ കമ്മിറ്റിഅംഗം വിജയകുമാർ ഉദ്‌ഘാടനംചെയ്‌തു. സരസ്വതി അധ്യക്ഷയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..