22 September Sunday

നഗരത്തിന്‌ നിറംപകർന്ന്‌ ശോഭായാത്ര

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

ചട്ടമ്പിസ്വാമി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കൊല്ലത്തുനടന്ന ശോഭായാത്ര

കൊല്ലം
എൻഎസ്എസ് കൊല്ലം താലൂക്ക് യൂണിയൻ നേതൃത്വത്തിൽ ചട്ടമ്പിസ്വാമികളുടെ ജയന്തി ആഘോഷ ശോഭായാത്ര നടത്തി. ചട്ടമ്പിസ്വാമിയുടെ 
166–--ാം ജയന്തി ആഘോഷങ്ങളോട്‌ അനുബന്ധിച്ച്‌ ആശ്രാമം മൈതാനിയിൽനിന്ന് വൈകിട്ട്‌ എൻഎസ്എസ് പ്രസിഡന്റ് പി എൻ നരേന്ദ്രനാഥൻനായർ  ശോഭായാത്ര ഉദ്ഘാടനംചെയ്‌തു. 
പഞ്ചവാദ്യസംഘത്തിന് പിന്നിൽ ചട്ടമ്പിസ്വാമികളുടെ വിഗ്രഹവുമായി ആനന്ദവല്ലീശ്വരത്തേക്കായിരുന്നു ഘോഷയാത്ര. പ്രധാന ബാനറിനൊപ്പം എൻഎസ്എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ്  ജി ഗോപകുമാർ ശോഭായാത്രയ്‌ക്ക് നേതൃത്വംനൽകി. എൻ കെ പ്രേമചന്ദ്രൻ എംപി, മേയർ വി രാജേന്ദ്രബാബു, എം നൗഷാദ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്‌ണ, ബിജെപി ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥ്, ആദിക്കാട് ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. 
താലൂക്ക് യൂണിയൻ പരിധിയിലെ 142 കരയോഗങ്ങളിലെയും അംഗങ്ങളും എൻഎസ്എസിന്റെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top