18 September Wednesday

കശുവണ്ടി കോര്‍പറേഷന്‍ പച്ചക്കറി വിളവെടുപ്പ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

കശുവണ്ടി വികസന കോർപറേഷന്റെ പച്ചക്കറിക്കൃഷി വിളവെടുപ്പ്‌ ചെയർമാൻ എസ് ജയമോഹൻ ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം
കശുവണ്ടി വികസന കോർപറേഷൻ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൊട്ടിയം ഫാക്ടറിയിൽ നടന്നു. 
ഹരിത കേരളം മിഷൻ, കാഷ്യൂ കോർപറേഷൻ, കൃഷി വകുപ്പ്, എംജിഎൻആർഇജിഎസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു കൃഷി. കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ വിളവെടുപ്പ്‌ ഉദ്‌ഘാടനം നിർവഹിച്ചു. ആദ്യഘട്ടത്തിൽ വെണ്ട, വഴുതന, അമര, തക്കാളി, വിവിധയിനം പച്ചമുളക്, ചീര, കാബേജ് എന്നിവ വിളവെടുത്തു. 21 ഫാക്ടറികളിലും വിളവെടുക്കുന്ന പച്ചക്കറി ഓണത്തിന്‌ പകുതി വിലയ്ക്ക് തൊഴിലാളികൾക്കും മറ്റുള്ളവർക്കും നൽകും. 
കോർപറേഷൻ മാനേജിങ്‌ ഡയറക്ടർ രാജേഷ് രാമകൃഷ്ണൻ, ഹരിത കേരളം മിഷൻ പ്രോജക്റ്റ് കോ–-ഓർഡിനേറ്റർ ഐസക്, ഭരണസമിതി അംഗം ജി ബാബു, പ്ലാന്റേഷൻ മാനേജർ എ ഗോപകുമാർ, പ്രേം ലാൽ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top