19 September Thursday

യൂണിയൻ ചെയർമാനെതിരെ എബിവിപി ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

എബിവിപി ആക്രമണത്തിൽ പരിക്കേറ്റ റോണക്‌ ആശുപത്രിയിൽ

ചാത്തന്നൂർ-
ചാത്തന്നൂർ എസ്എൻ കോളേജ് യൂണിയൻ ചെയർമാനുനേരെ എബിവിപി ആക്രമണം. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവും മൂന്നാം വർഷ ബിരുദ വിദ്യാർഥിയുമായ റോണക്‌ രാജിനെയാണ് കോളേജ് ക്യാമ്പസിൽ മാരകായുധങ്ങളുമായി എത്തിയ എബിവിപിക്കാർ  മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ റോണക്കിനെ പാരിപ്പള്ളി മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
അരുൺ സേതുനാഥ്‌, വിഷ്ണു, ഓമനക്കുട്ടൻ, നിയാസ്, അർജുൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ചാത്തന്നൂർ പൊലീസിലും കോളേജ്‌  അധികൃതർക്കും  പരാതി നൽകി.  
പ്രധാന വാർത്തകൾ
 Top