19 September Thursday
എസ്‌എഫ്‌ഐ നേതാവിനെ കുത്തി

5 ക്യാമ്പസ്‌ ഫ്രണ്ട്‌ നേതാക്കൾ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
ചാത്തന്നൂർ
എസ്എഫ്ഐ നേതാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ച്‌  ക്യാമ്പസ്‌ ഫ്രണ്ട് നേതാക്കളെ  പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. 
ക്യാമ്പസ് ഫ്രണ്ട്  കൊല്ലം ഈസ്റ്റ് ഏരിയ സെക്രട്ടറി തട്ടാമല ഫാത്തിമ മൻസിലിൽ ഫയസ് (20), തട്ടാമല സഫീനാ മൻസിലിൽ സനോഫർ (32), തഴുത്തല വെറ്റിനഴികത്ത് വീട്ടിൽ ലുക്മാൻ (27), കൊല്ലം കല്ലുംതാഴം നിരഹത്ത് തൊടിയിൽ വീട്ടിൽ ഷാഫി (37), അൽ അമീൻ (27) എന്നിവരെയാണ് ചാത്തന്നൂർ എസിപി ജോർജ് കോശിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ പൊലീസ് അറസ്റ്റുചെയ്‌തത്.  വധശ്രമത്തിനാണ്‌ കേസ്‌. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. 
ബുധനാഴ്ച വൈകിട്ട്‌  ചാത്തന്നൂർ എംഇഎസ് കോളേജിനു മുന്നിലാണ്‌ മാരകായുധങ്ങളുമായെത്തിയ എസ്ഡിപിഐ, ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ എസ്എഫ്ഐ നേതാക്കളെ ആക്രമിച്ചത്‌.  
എസ്എഫ്ഐ ഏരിയ പ്രസിഡന്റ് വിനീത്, സെക്രട്ടറി അനന്തു, ജോയിന്റ്‌ സെക്രട്ടറി മിഥുൻ, അഭിറാം എന്നിവർക്കു നേരെയായിരുന്നു ആക്രമണം.  അക്രമികളുടെ കുത്തേറ്റ വിനീതിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവർക്ക്  മർദനമേറ്റത്.
പ്രധാന വാർത്തകൾ
 Top