20 November Wednesday

പുനലൂർ മാലിന്യസംസ്‌കരണ കേന്ദ്രം കില സംഘം സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

മാലിന്യസംസ്‌കരണ കേന്ദ്രം സന്ദർശിച്ച കില ഇടിസി സംഘത്തോട്‌ മുനിസിപ്പൽ ചെയർമാൻ കെ രാജശേഖരൻ സംസാരിക്കുന്നു

 

കൊല്ലം
കൊട്ടാരക്കര കില ഇടിസിയിൽ പരിശീലനം നടത്തുന്ന വില്ലേജ്‌ എക്‌സ്റ്റൻഷൻ ഓഫീസർമാർ പുനലൂർ മുനിസിപ്പാലിറ്റിയുടെ പ്ലാച്ചേരി മാലിന്യസംസ്‌കരണ കേന്ദ്രം സന്ദർശിച്ചു. കില ഇടിസി പ്രിൻസിപ്പൽ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ  പുതുതായി സർവീസിലെത്തിയ 47 വിഇഒമാരാണ്‌ സന്ദർശനം നടത്തിയത്‌. ഉറവിട മാലിന്യ സംസ്‌കരണം, അജൈവ മാലിന്യ സംസ്‌കരണത്തിലെ ശാസ്ത്രീയരീതികൾ, ഹരിതകർമസേനാ പ്രവർത്തനം, വാർഡുതല പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് സംഘം പഠനം നടത്തി. 
മാലിന്യസംസ്‌കരണ രംഗത്തെ മുനിസിപ്പാലിറ്റിയുടെ അനുഭവം ചെയർമാൻ  കെ രാജശേഖരൻ വിശദീകരിച്ചു. വൈസ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ  സുഭാഷ് ജി നാഥ്,  മുനിസിപ്പൽ ഹെൽത്ത് ഇൻസ്പക്ടർ അജി എന്നിവർ സംസാരിച്ചു. മൂന്നു ഘട്ടമായി നടത്തുന്ന വിഇഒ ഇൻ- സർവീസ് പരിശീലനത്തിന്റെ ഭാഗമായിരുന്നു സന്ദർശനം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top