22 September Sunday

സമ്പാദ്യപദ്ധതി തട്ടിപ്പ്‌: മഹിളാ മോർച്ച നേതാവിനെതിരെ നടപടിയെടുക്കണം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
പുനലൂർ
നിക്ഷേപകരിൽനിന്ന്‌ പണം തട്ടിയെടുത്ത ബിജെപി മഹിളാ മോർച്ച നേതാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ പുനലൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വാളക്കോട് പോസ്റ്റ്ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മഹിളാ പ്രധാൻ ഏജന്റ് ബിനു ഗോപാലിന്റെ ഏജൻസിയാണ് കലക്ടർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. 
ഇവർക്കെതിരായി നിരവധി പരാതികളുണ്ട്‌. ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പ്‌ നടത്തിയിട്ടും മഹിളാമോർച്ചയുടെ ജില്ലാ നേതാവായ ബിനു ഗോപാലിനെതിരെ നിയമ നടപടിയുണ്ടായിട്ടില്ല. 
ഇവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഡിവൈഎഫ്ഐ പുനലൂർ ബ്ലോക്ക് പ്രസിഡന്റ്  ടി അൻസർ സെക്രട്ടറി എസ് എൻ രാജേഷ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. 
മഹിളാ മോർച്ച നേതാവായ മഹിളാ പ്രധാൻ ഏജന്റിനെതിരെ  നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ എം പുനലൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി എസ് രാജേന്ദ്രൻനായർ  ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top