18 September Saturday

വക്കത്ത് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഫണ്ട് ശേഖരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

വക്കത്ത് ഒ എസ് അംബിക എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഫണ്ട് ശേഖരണം

 
ആറ്റിങ്ങൽ 
തിരുവനന്തപുരം മെഡിക്കൽ കോളേജിന്‌ സമീപം ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ബഹുനില മന്ദിരത്തിനായുള്ള വക്കം ലോക്കൽ കമ്മിറ്റിയുടെ ഫണ്ട് ശേഖരണം ഒ എസ് അംബിക എംഎൽഎയുടെ നേതൃത്വത്തിൽ നടന്നു. 
സിപിഐ എം ഏരിയ  കമ്മിറ്റിയംഗം എസ് വേണുജി, ലോക്കൽ  സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ ജെ സലിം, വി വിജയകുമാർ, ഡി രഘുവരൻ, ന്യൂട്ടൺ അക്ബർ,  പഞ്ചായത്തംഗം ജെ ജയ, യക്ഷരാജ് എന്നിവർ പങ്കെടുത്തു. 
ഫണ്ട്‌ ശേഖരണം അഞ്ചുതെങ്ങ്‌ ലോക്കൽ കമ്മിറ്റിക്ക്  കീഴിലെ തെറ്റിമൂലയിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ബി  സത്യന്റെ  നേതൃത്വത്തിൽ നടന്നു. ഏരിയ കമ്മിറ്റിയംഗം  സി പയസ്‌, ബ്രാഞ്ച്  അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top