18 September Wednesday

ഡിവൈഎഫ‌്ഐ നേതാവിനെ യൂത്ത‌് കോൺഗ്രസുകാർ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019
കൊല്ലം
ജില്ലാ ആശുപത്രിയിൽ ഹൃദയസ‌്പർശം പരിപാടിയുടെ പൊതിച്ചോർ വിതരണം നടത്തി തിരികെവന്ന ഡിവൈഎഫ‌്ഐ നേതാവിനെ വാഹനം തടഞ്ഞുനിർത്തി  യൂത്തുകോൺഗ്രസുകാർ ആക്രമിച്ചു. ഡിവൈഎഫ‌്ഐ പരവൂർ മേഖലാ പ്രസിഡന്റും സിപിഐ എം ബ്രാഞ്ച‌് സെക്രട്ടറിയുമായ സതീശിനെയാണ്‌ മാരകായുധങ്ങളുമായി യൂത്ത‌് കോൺഗ്രസ‌ുകാർ ആക്രമിച്ചത‌്. ശനിയാഴ‌്ച പകൽ 11ന‌് കോങ്ങാൽ കുരണ്ടിക്കുളത്താണ‌് സംഭവം. നാസറുദീൻ മൂസ, യാസർ, അലി, എൽദോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. വെട്ടിക്കൊലപ്പെടുത്താനുള്ള ശ്രമമാണ‌് നടന്നത‌്. പ്രാണരക്ഷാർഥം സതീശ്‌ സമീപത്തെ വീട്ടിലേക്ക‌് ഓടിക്കയറിയത‌ിനാൽ ജീവൻ രക്ഷിക്കാനായി. ആക്രമണത്തിൽ പരിക്കേറ്റ സതീശ‌് നെടുങ്ങോലം രാമറാവു ആശുപത്രിയിൽ ചികിത്സയിലാണ‌്. 

സംഭവത്തിൽ പരവൂർ പൊലീസ‌് കേസെടുത്തു. സതീശിനെ ആക്രമിച്ച സംഭവത്തിൽ ഡിവൈഎഫ‌്ഐ പരവൂർ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്ക‌് എതിരെ നടപടി സ്വീകരിക്കണമെന്ന‌് മേഖലാ സെക്രട്ടറി ജെസിൻകുമാർ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top