28 September Monday
ലോക്ക്ഡൗൺ മറവിൽ പ്ലാസ്‌റ്റിക്‌ ഉപയോഗം വർധിച്ചു

കെട്ടുകെട്ടിക്കാൻ നടപടി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
 സ്വന്തം ലേഖകന്‍
കൊല്ലം
ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ മറവിൽ വീണ്ടും സജീവമായ നിരോധിത പ്ലാസ്റ്റിക്കിനെ തുരത്താൻ തദ്ദേശ സ്ഥാപനങ്ങൾ  ഒരുങ്ങി. ജൂണിലെ ആദ്യ ദിനങ്ങളിൽ തന്നെ പരിശോധന ശക്തമാക്കി കർശന നടപടിയെടുക്കാനാണ്‌ സെക്രട്ടറിമാർക്കുള്ള നിർദേശം. നിയമവിരുദ്ധ പ്ലാസ്റ്റിക്‌ ഉപയോഗം നേരത്തേ കണ്ടെത്തിയ സ്ഥാപനങ്ങൾ ഇത് ആവര്‍ത്തിച്ചാൽ നടപടി കടുക്കും. ലോക്ക്ഡൗണിൽ പരിശോധന നിർത്തിയതോടെയാണ്‌ ഒളിപ്പിച്ചുവച്ചിരുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്‌. 
ലോക്ക്ഡൗണിന്റെ ആദ്യ രണ്ടുഘട്ടങ്ങളിലും നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നത്. എന്നിട്ടും പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർധിച്ചത് ഗൗരവതരമാണ്. നേരത്തേ വാങ്ങി സൂക്ഷിച്ചിരുന്ന കച്ചവടക്കാർ അവസരം കിട്ടിയപ്പോൾ പ്ലാസ്റ്റിക് യഥേഷ്ടം ഉപയോഗിക്കുകയായിരുന്നു. 
മത്സ്യ, മാംസ വിപണന കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗം പഴയതുപോലെയായി. പ്ലാസ്റ്റിക് നിരോധനത്തിന്റെ ആദ്യഘട്ടത്തിൽ ഓപ്പറേഷൻ കെയർ എന്ന പേരിൽ ജില്ലയിലെ 68 പഞ്ചായത്തുകളിലായി 3637 സ്ഥാപനങ്ങളിൽ പരിശോധന നടത്തി 5.2 ടൺ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. 4.55 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top