22 July Monday

ഹരിതകർമസേനയുടെ ഹരിതദൗത്യം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

 

കൊല്ലം
തെരഞ്ഞെടുപ്പിന്റെ ഓരോഘട്ടത്തിലും ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പിക്കാൻ ഹരിതകർമസേന രംഗത്ത്. 
പ്രചാരണ ഘട്ടത്തിൽ തുടങ്ങിയ ജാഗ്രത തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും വരെ നടപ്പിലാക്കാനായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് സേനാംഗങ്ങൾ പ്രവർത്തിക്കുന്നത്. വോട്ടിങ‌് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ പത്തു വീതം ദേശീയസമ്പാദ്യ പദ്ധതി അംഗങ്ങളെ നിയോഗിച്ചാണ് പരിശോധന നടത്തിയത്. ഹരിത സൗഹൃദ വസ്തുക്കൾ മാത്രമാണ് എല്ലായിടത്തും ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തി ആവശ്യമായ നിർദേശങ്ങളും നൽകി. 
ഭക്ഷണ പദാർഥങ്ങളുടെയും മറ്റും അവശിഷ്ടം നിക്ഷേപിക്കാൻ പ്രത്യേകം ബിന്നുകൾ പോളിങ‌് കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. വിതരണ കേന്ദ്രങ്ങളിൽനിന്നുള്ള ജൈവ-അജൈവ മാലിന്യം സേനാംഗങ്ങൾ ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്കരിക്കുന്നതിനായി കൈമാറി. 
ഫെസിലിറ്റേഷൻ സെന്ററുകൾ ജില്ലാതലം മുതൽ തദ്ദേശസ്ഥാപനങ്ങൾ വരെ പ്രവർത്തന സജ്ജമാക്കിയാണ് ഹരിതചട്ട പാലനം ഉറപ്പ് വരുത്തുന്നത് എന്ന് ശുചിത്വ മിഷൻ ജില്ലാ കോ-–-ഓർഡിനേറ്റർ വ്യക്തമാക്കി.
പ്രധാന വാർത്തകൾ
 Top