28 May Thursday

നമുക്കു വേണ്ടി

സ്വന്തം ലേഖകന്‍Updated: Monday Mar 23, 2020

ജനത കർഫ്യൂവിൽ വിജനമായ കൊല്ലം ചിന്നക്കട

കൊല്ലം
കോവിഡിനെ പ്രതിരോധിക്കാനുള്ള ദേശീയ  ജനതാ കർഫ്യൂവിന്‌ പൂർണപിന്തുണ നൽകി കൊല്ലം. സ്വയം വീട്ടിലിരിക്കാൻ  ജനങ്ങൾ തയ്യാറായതോടെ റോഡുകളെല്ലാം ശൂന്യമായി.  
അടഞ്ഞുകിടക്കുന്ന കടകളും ഒരാൾ പോലുമില്ലാത്ത റെയിൽവേ പ്ലാറ്റ്‌ഫോമും കൊല്ല‌ത്തെ നിശ്‌ചലമാക്കി. 
കോവിഡിനെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി ജനം തീരുമാനിച്ചതോടെ ജനതാ കർഫ്യൂ നാടിന്റെ  സ്വയം പ്രതിരോധമായി. ഹർത്താൽ ദിനത്തിൽ  കാണാറുള്ള ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ തെരുവിലിറങ്ങിയില്ല.  ജില്ലാകേന്ദ്രമായ ചിന്നക്കടയിലും കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ, പരവൂർ മുനിസിപ്പൽ നഗരങ്ങളും ആളില്ലാ നഗരങ്ങളായി. ‌കൊല്ലം റെയിൽ‌വേ സ്‌‌റ്റേഷനിലുണ്ടായിരുന്നത്‌ 
ആർപിഎഫും ആരോഗ്യപ്രവർത്തകരും മാത്രം. ഓട്ടോറിക്ഷളും ടാക്‌സികളും പൂർണമായും യാത്ര ഒഴിവാക്കി.   കൊല്ലം റെയിൽവസ്‌‌റ്റേഷൻ , ബസ്‌സ്‌റ്റാൻഡ്‌ എന്നിവ ഫയർഫോഴ്‌സ്‌ അണുവിമുക്‌തമാക്കി.
പ്രധാന വാർത്തകൾ
 Top