28 May Thursday

എ കെ ജി ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

എ കെ ജി ദിനത്തിൽ പോളയത്തോട്‌ എൻ എസ്‌ സ്‌മാരകത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എൻ എസ്‌ പ്രസന്നകുമാർ പതാക ഉയർത്തുന്നു

കൊല്ലം
ഇ എം എസ്- –-എ കെ ജി ചരമവാർഷികാചരണത്തിന്‌ സമാപനം കുറിച്ച് ജില്ലയിൽ എ കെ ജി ദിനം ആചരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പോളയത്തോട്‌ എൻ എസ്‌ സ്മാരകമന്ദിരത്തിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എൻ എസ്‌ പ്രസന്നകുമാർ പതാക ഉയർത്തി. ഏരിയകമ്മിറ്റി ഓഫീസുകളിലും പതാക 
ഉയർന്നു. ദേശാഭിമാനി കൊല്ലം യൂണിറ്റിലും പുഷ്പാർച്ചന നടത്തി  പതാക ഉയത്തി. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്ക്‌ വിധേയമായായിരുന്നു ചടങ്ങുകൾ.
പ്രധാന വാർത്തകൾ
 Top