28 May Thursday

നിർദേശം പാലിക്കാത്തവരെ അറസ്റ്റ് ചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
 കൊല്ലം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപടി കർശനമാക്കി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും.  മാർഗനിർദേശം പാലിക്കാത്തവരെ അറസ്റ്റ്‌ ഉൾപ്പെടെ കടുത്ത ശിക്ഷാ നടപടികൾക്ക് വിധേയരാക്കും.  ജില്ലയിലെ ആരോഗ്യ സംരക്ഷണത്തിനു വിഘാതമാകുന്ന ഏതു പ്രവൃത്തിക്കുമെതിരെയും നടപടിയെടുക്കുമെന്ന് കലക്ടർ അബ്ദുൽ നാസർ അറിയിച്ചു. പൊതുജനാരോഗ്യ നിയമം, ദുരന്തനിവാരണ നിയമം എന്നിവയ്ക്കു പുറമെയാണ് കൂടുതൽ വ്യാപ്തിയോടെ പകർച്ചവ്യാധി ആക്ട് പ്രയോഗിക്കുന്നത്.  
പ്രധാന വാർത്തകൾ
 Top