28 May Thursday

കൊറ്റന്‍കുളങ്ങര ക്ഷേത്ര പരിസരത്ത്‌ നിരോധനാജ്ഞ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
ചവറ  
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചവറ കൊറ്റന്‍കുളങ്ങര ദേവീ ക്ഷേത്രത്തിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചമയവിളക്കുത്സവത്തിന്റെ സമാപനത്തോട്‌ അനുബന്ധിച്ച്  ഞായറാഴ്‌ച രാത്രി 12- മുതല്‍ ചൊവ്വാഴ്‌ച രാത്രി 12-വരെയാണ്‌ നിരോധനാജ്ഞ. ഉത്സവ സമാപനത്തോട്‌ അനുബന്ധിച്ച് ചമയവിളക്ക് ഘോഷയാത്രയിലും ഉത്സവത്തിലും ട്രാന്‍സ് ജെന്‍ഡേഴ്‌സ് ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കുന്നുണ്ട്‌. ഈ തിരക്ക്‌ ഒഴിവാക്കി രോഗവ്യാപനം തടയുക ലക്ഷ്യമിട്ടാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന്‌ അധികൃതര്‍ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top