28 May Thursday

ഉറങ്ങിക്കിടന്ന വയോധികയുടെ മാല കവർന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

മാല പൊട്ടിക്കുന്നതിനിടെ കഴുത്തിന്‌ പരിക്കേറ്റ ഓമന ആശുപത്രിയിൽ

കുണ്ടറ 
ഓടിളക്കി വീട്ടിൽ കടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന വയോധികയുടെ രണ്ടുപവന്റെ സ്വര്‍ണ മാല കവർന്നു. മാല പൊട്ടിക്കുന്നതിനിടെ കഴുത്തിൽ മാരകമായി മുറിവേറ്റ വയോധികയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിനാട് കുഴിയം തെക്ക് തടത്തിവിളയിൽ ഓമന (80)യുടെ മാലയാണ് കവർന്നത്.
ശനിയാഴ്ച രാത്രിയിലായിരുന്നു കവർച്ച. ഒറ്റയ്ക്കു താമസിക്കുകയായിരുന്നു ഓമന. ഓടിളക്കി അകത്തുകടന്ന മോഷ്ടാവ് ബോധംകെടുത്തിയശേഷമാകാം കവർച്ച നടത്തിയത്. രാവിലെ ഉണർന്നപ്പോഴാണ് കഴുത്തിൽ പരിക്കേറ്റതും മാല നഷ്ടപ്പെട്ടതും ഓമന അറിഞ്ഞത്. ഓമനയെ ചന്ദനത്തോപ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ 17 തുന്നലുകൾ വേണ്ടിവന്നു. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.
 
പ്രധാന വാർത്തകൾ
 Top