28 May Thursday

ആർപിഎൽ എസ്റ്റേറ്റ് സഹകരണസംഘത്തിൽ മോഷണം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
കുളത്തൂപ്പുഴ
ആർപിഎൽ എസ്റ്റേറ്റ് എംപ്ലോയീസ് സഹകരണസംഘത്തിന്റെ ഭിത്തിതുരന്ന് മോഷണം.തിരുവനന്തപുരം –- ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കൂവക്കാടെ എസ്റ്റേറ്റ് കവാടത്തിന് മുന്നിലാലായുള്ള എസ്റ്റേറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. 
ഞായറാഴ്ച പകൽ ഒന്നോടെയാണ്‌ സംഭവം പുറത്തറിയുന്നത്. സംഘത്തിൽ രണ്ട് ദിവസത്തെ വിറ്റുവരവായ 25,000  രൂപയുണ്ടായിരുന്നെന്ന്‌ ജീവനക്കാരൻ പൊലീസിൽ മൊഴിനൽകി. കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക വിവരശേഖരണം നടത്തി. ഫോറൻസിക് വിഭാഗത്തിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായം പൊലീസ് തേടിയിട്ടുണ്ട്. 
ഇവർ എത്തി സ്ഥാപനം തുറന്നു പരിശോധിച്ചാൽ മാത്രമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. സംഘം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പിന്നിലെ ഭിത്തിതുരന്നാണ്‌ മോഷ്‌ടാവ്  ഉളളിൽ കടന്നത്ത്. സമീപത്തെ ജനൽ ഇളക്കിമാറ്റാനും ശ്രമം നടത്തിയിട്ടുണ്ട്. 
സമീപത്തെ ധനകാര്യസ്ഥാപനത്തിലെ  സിസിടിവി ദ്യശ്യങ്ങൾ പരിശോധിക്കുമെന്ന് എസ്ഐ ജയകുമാർ പറഞ്ഞു. എസ്റ്റേറ്റ് തൊഴിലാളികൾക്ക് കുറഞ്ഞനിരക്കിൽ നിത്യോപയോഗ സാധനങ്ങൾ എത്തിച്ച് നൽകുക എന്നലക്ഷ്യത്തോടെയാണ്‌ സംഘം പ്രവർത്തിക്കുന്നത്‌. 
പ്രധാന വാർത്തകൾ
 Top