28 May Thursday

ഇനി 3 ഷിഫ്‌റ്റിൽ ഡയാലിസിസ്‌ ചെയ്യാം

സ്വന്തം ലേഖകന്‍Updated: Monday Mar 23, 2020
കരുനാഗപ്പള്ളി 
കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ മൂന്നാമത്തെ ഷിഫ്‌റ്റും  പ്രവർത്തനം തുടങ്ങി. ദിവസവും രണ്ട് ഷിഫ്റ്റുകളിലായി 12 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് നേരത്തെ ഇണ്ടായിരുന്നത്‌. 
എന്നാൽ, രോഗികളുടെ എണ്ണം കൂടിയതോടെ മൂന്നാമത്തെ ഷിഫ്‌റ്റും തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ലളിതമായ ചടങ്ങിൽ ആർ രാമചന്ദ്രൻ എംഎൽഎ ഷിഫ്റ്റ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. നഗരസഭാ ചെയർപേഴ്സൺ ഇ സീനത്ത്, വൈസ് ചെയർമാൻ ആർ രവീന്ദ്രൻപിള്ള, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സുബൈദാ കുഞ്ഞുമോൻ, ഡോ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.ഇതോടെ പ്രതിദിനം 18 പേർക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കും.  ആറ് ഡയാലിസിസ് യൂണിറ്റുകളാണ് ആശുപത്രിയിലുള്ളത്.  
പുതിയ ഷിഫ്റ്റിനായി ഒരു സ്റ്റാഫ് നേഴ്‌സിനെയും രണ്ട് ടെക്‌നീഷ്യൻമാരെയും അധികമായി എച്ച്എംസിയിൽനിന്നും  നിയമിച്ചു.  ബിപിഎൽ വിഭാഗത്തിന് 350 രൂപയും എപിഎൽ വിഭാഗത്തിന് 650 രൂപയുമാണ് ഫീസ് നിരക്ക്.  അധിക യൂണിറ്റ് തുടങ്ങുന്നതോടെ ആഴ്ചയിൽ 108 പേർക്ക് ഡയാലിസിസ് ചെയ്യാൻ കഴിയും.
താലൂക്കാശുപത്രി വികസനത്തിനായി കിഫ്ബിയിൽനിന്ന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണത്തിന്റെ ശിലാസ്ഥാപനം കോവിഡ്‌ ഭീഷണി മാറിയാലുടൻ  നടത്തുമെന്നും ആർ രാമചന്ദ്രൻ എംഎൽഎ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top