28 May Thursday

ഏറം ജങ്‌ഷനിൽ റോഡിന്‌ കൈവരിയില്ല; അപകടഭീഷണി

സ്വന്തം ലേഖകന്‍Updated: Monday Mar 23, 2020
അഞ്ചൽ 
റോഡും തോടും വേർതിരിച്ച്‌ കൈവരി നിർമിക്കാത്തത്‌ അപകടഭീഷണിയാകുന്നു. 
നിർമാണം നടക്കുന്ന ചെമ്മനാട്–- കടയ്ക്കൽ റോഡിൽ ഏറം ജങ്‌ഷനിലാണ്‌ കൈവരിയില്ലാത്തത്‌ ഭീഷണിയാകുന്നത്‌. വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്‌. ഏറം ജങ്‌ഷനിൽ ട്രാൻസ്ഫോർമറിന് മുന്നിൽ റോഡിൽനിന്ന്‌ തോട്ടിലേക്ക് ചരിച്ചാണ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. ഇതുകാരണം   വാഹനങ്ങൾ  സൈഡ് കൊടുക്കുമ്പോൾ തെന്നി തോട്ടിലേക്ക്‌ വീഴാനും ട്രാൻസ്ഫോർമറിൽ ഇടിക്കാനും സാധ്യതയുണ്ട്‌.  ഏറം ജങ്‌ഷന് സമീപം അഞ്ചൽ കുളത്തിനോട് ചേർന്നും കൈവരികൾ നിർമിച്ചിട്ടില്ല. കൊടുംവളവിൽ കൈവരിയില്ലാത്തത്‌ ഇവിടെയും അപകടസാധ്യത വർധിപ്പിക്കുന്നു.
പ്രധാന വാർത്തകൾ
 Top