02 March Tuesday

രോഗമുക്തി 331 കോവിഡ് 154

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021
കൊല്ലം
ജില്ലയിൽ ചൊവ്വാഴ്‌ച്ച  331 പേർ കോവിഡ് രോഗമുക്തിനേടി. 154 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 153 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപറേഷനിൽ 31 പേർക്കാണ് രോഗബാധ. കാവനാട്-അഞ്ച്,  കടപ്പാക്കട- മൂന്ന് എന്നിങ്ങനെയാണ് കോർപറേഷൻ പരിധിയിൽ രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളിൽ പുനലൂർ- 13, കരുനാഗപ്പള്ളി- 12 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. പഞ്ചായത്തുകളിൽ തൃക്കോവിൽവട്ടം- ഏഴ്, പിറവന്തൂർ -ആറ്, കൊറ്റങ്കര, ശാസ്താംകോട്ട ഭാഗങ്ങളിൽ അഞ്ചുവീതവും ഏരൂർ, കുണ്ടറ, മയ്യനാട്, മൈലം പ്രദേശങ്ങളിൽ നാലുവീതവും കല്ലുവാതുക്കൽ, ചവറ, തഴവ, തൃക്കരുവ, പെരിനാട്, വിളക്കുടി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം. ജില്ലയിൽ ഇതുവരെ 27441 പേർക്ക് കോവിഡ് വാക്സിൻ നൽകി. ചൊവ്വാഴ്‌ച്ച 1357 പേർക്കാണ് വാക്സിൻ നൽകിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top