16 June Sunday

കാർട്ടൂൺ യാത്രയ്ക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

 

പരവൂർ
കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ ശനിയാഴ‌്ചയും ഞായറാഴ‌്ചയും കൊല്ലത്ത് നടക്കുന്ന കാർട്ടൂൺ കോൺക്ലേവിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാർട്ടൂൺ യാത്രയ്ക്ക് പരവൂരിൽ തുടക്കമായി. 1919ൽ വിദൂഷകൻ മാസികയിൽ പി എസ് ഗോവിന്ദപ്പിള്ള പ്രസിദ്ധീകരിച്ച കേരളത്തിലെ ആദ്യ കാർട്ടൂണായ  മഹാക്ഷാമദേവതയുടെ ചിത്രം പരവൂർ മുനിസിപ്പൽ ചെയർമാൻ കെ പി കുറുപ്പിനു നൽകി കാർട്ടൂണിസ്റ്റ് സുകുമാർ യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബുവിന്റെ നേതൃത്വത്തിലുള്ള മാധ്യമ യാത്രയ്ക്ക് സ്വീകരണവും നൽകി.
മുനിസിപ്പൽ വികസന സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ എസ് അനിൽകുമാർ സ്വാഗതം പറഞ്ഞു. കാർട്ടൂണിസ്റ്റുകളായ ഗുജ്ജാരപ്പാ, മോഹൻ ശിവാനന്ദ്, സുധീർനാഥ്, ഉണ്ണിക്കൃഷ്ണൻ, മോഹനചന്ദ്രൻ, കേരള മീഡിയ അക്കാദമി ഡയറക്ടർ  എം ശങ്കർ, മാധ്യമ പ്രവർത്തകൻ എസ് ലല്ലു, മുനിസിപ്പൽ വൈസ് ചെയർമാൻ ആർ ഷീബ, പരവൂർ ആർസി ബാങ്ക് പ്രസിഡന്റ്‌ ആർ വിജയകുമാരക്കുറുപ്പ്, കേരള സർവകലാശാല സിൻഡിക്കേറ്റ‌്അംഗം എം ഹരികൃഷ്ണൻ, കൗൺസിലർമാരായ  യാക്കൂബ്, സുരേഷ്ബാബു എന്നിവർ സംസാരിച്ചു. പി എസ് ഗോവിന്ദപ്പിള്ളയുടെ കോങ്ങാലുള്ള വസതിയിലായിരുന്നു പരിപാടി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top