28 February Sunday

ഇഎസ്ഐ ഐസിയു പൂട്ടി; 
സൂപ്രണ്ടിനെ ഡിവൈഎഫ്ഐ ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

ആശ്രാമം ഇഎസ്ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ടിനെ ഡിവൈഎഫ്ഐ ഉപരോധിച്ചപ്പോൾ

കൊല്ലം 
ആശ്രാമം ഇഎസ്ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിലെ ഐസിയു പൂട്ടിയതിലും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച്‌ ആശുപത്രി സൂപ്രണ്ടിനെ ഡിവൈഎഫ്ഐ  ഉപരോധിച്ചു.  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു ഉദ്ഘാടനംചെയ്തു.
 ഐസിയു നടത്തിപ്പ്‌ ഏറ്റെടുത്ത സ്വകാര്യ ആശുപത്രി ഷീൽ നേഴ്സിങ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഉപേക്ഷിച്ചുപോയതൊടെ അടച്ചിടുകയായിരുന്നു.  പ്രധാനപ്പെട്ട ഒപികളിൽ ഡോക്‌ടർമാരുമില്ല.  ഇതിനെതിരെ ഡിവൈഎഫ്ഐ നേരത്തെ നടത്തിയ സമരത്തിൽ ഡോക്ടർമാരെ നിയമിക്കാമെന്ന് നൽകിയ ഉറപ്പും പാലിച്ചില്ല. ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി കെ സുധീർ എസ് ഷബീർ,  നാസിമുദീൻ, അഭിലാഷ്,ഷമീർ, കണ്ണൻ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top