28 February Sunday

പെൺകുട്ടിയെ പീഡിപ്പിച്ച മൂവാറ്റുപുഴ സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021
കൊട്ടിയം
സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ കണ്ണനല്ലൂർ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. എറണാകുളം മൂവാറ്റുപുഴ സ്വദേശി പ്രിൻസ്‌ പീറ്റർ (24) ആണ്‌ അറസ്റ്റിലായത്‌. ഓൺലൈൻ പഠനത്തിന്‌ രക്ഷാകർത്താക്കൾ വാങ്ങി നൽകിയ ഫോണിലൂടെ ഷെയർചാറ്റ് ആപ്ലിക്കേഷൻ വഴിയാണ്‌ യുവാവുമായി പരിചയപ്പെടുന്നത്‌. തുടർന്ന് പെൺകുട്ടിയുടെ ഫോൺനമ്പർ കൈക്കലാക്കിയ യുവാവ്‌ പ്രണയം നടിച്ച് ആളില്ലാത്ത സമയം വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. 
സിസിടിവി ദൃശ്യങ്ങളും മൊബൈൽഫോൺ കേന്ദ്രീകരിച്ചും പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. മൂവാറ്റുപുഴയിലെ വീട്ടിൽനിന്ന്‌ അറസ്റ്റ് ചെയ്ത പ്രതിയെ കൊട്ടാരക്കര കോടതി റിമാൻഡ്‌ ചെയ്തു. പ്രതിയുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ ഇത്തരത്തിൽ നിരവധി പെൺകുട്ടികളുടെ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. ഇതിനെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തും.  കണ്ണനല്ലൂർ ഇൻസ്പെക്ടർ എസ്എച്ച്ഒ യു പി വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ രഞ്ജിത്ത്, സുന്ദരേശൻ, പ്രൊബേഷണറി എസ്ഐമാരായ രതീഷ്, അനൂപ്, സിപിഒ അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ മൂവാറ്റുപുഴയിൽനിന്ന്‌ അറസ്റ്റ് ചെയ്തത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top