കൊട്ടാരക്കര
ചന്തമുക്ക് ഓയൂർ റോഡിൽ എൻഎസ്എസ് കോളേജിന് എതിർവശത്തുള്ള കെട്ടിടത്തിനുമുകളിലെ വൊഡാഫോൺ ടവറിന് തീപിടിച്ചു. പാനൽ ബോക്സിലാണ് തീ പടർന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം.
തീയും പുകയും വരുന്നത് കണ്ടവർ കൊട്ടാരക്കര ഫയർസ്റ്റേഷനിൽ അറിയിച്ചു. ഫയർഫോഴ്സ് എത്തി കത്തിക്കൊണ്ടിരുന്ന പാനൽ ബോക്സ് ഫയർ എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗിച്ച് അണച്ചു. സമീപത്ത് ജനറേറ്റർ, ടവർ ജങ്ഷൻ ബോക്സുകൾ എന്നിവ ഉണ്ടായിരുന്നെങ്കിലും തീ വളരെപ്പെട്ടെന്ന് അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കൊട്ടാരക്കര ഫയർ സ്റ്റേഷൻ ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജീവ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ്, ബിനു, ജയകൃഷ്ണൻ, ഫയർആൻഡ് റെസ്ക്യൂ ഡ്രൈവർ സജി ലുക്കോസ്, ഹോം ഗാർഡ് ശ്രീജേഷ് എന്നിവരാണ് തീ അണച്ചത്.
തീ കത്തിനശിച്ച മൊബൈൽ ടവറിന്റെ പാനൽ ബോക്സ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..