28 November Saturday

തീരത്തിന്‌ കടലോളം

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

താന്നി‐മുക്കം തീരദേശ റോഡ്‌

 സ്വന്തം ലേഖകൻ

കൊല്ലം
തീരത്തേക്കടുക്കുന്ന തിരമാലകൾ കണ്ടറിഞ്ഞിട്ടുണ്ട്‌ ചുറ്റിലുമുണ്ടായ മാറ്റം. തെരഞ്ഞെടുപ്പുകാലത്ത്‌ വാഗ്‌ദാനങ്ങൾ നൽകി കളംവിടുന്ന പതിവുകാരല്ല ഇടതുപക്ഷമെന്ന്‌ തീരഗ്രാമങ്ങളും അനുഭവിച്ചറിഞ്ഞു. തീരവാസികളുടെ കണ്ണുകളിൽ അലയടിക്കുന്നതും വാഗ്‌ദാനങ്ങൾ നിറവേറ്റിയ എൽഡിഎഫ്‌ സർക്കാരിനോടുള്ള പ്രതിബദ്ധതയാണ്‌.  
തീരത്തെ മാറ്റങ്ങളറിയാൻ തിരഞ്ഞുപോകേണ്ടതില്ലെന്നിരിക്കേ തെരഞ്ഞെടുപ്പിൽ വോട്ട്‌ ലക്ഷ്യമിട്ട്‌ നുണ പ്രചരിപ്പിക്കുകയാണ്‌ ഒരുകൂട്ടർ. ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ പെരുമഴപോലെ നുണകൾ അക്ഷരമായി നിരത്തിയവരുടെ നോട്ടവും   മുങ്ങിത്താഴുന്ന യുഡിഎഫിനെ എങ്ങനെയും കരകയറ്റുക എന്നതാണ്‌. 
എം നൗഷാദ്‌ എംഎൽഎയുടെ നിരന്തര ആവശ്യവും മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയുടെ ഇടപെടലുമാണ്‌ പുലിമുട്ട്‌ നിർമാണത്തിനും റോഡു വികസനത്തിനും സഹായകരമായത്‌. നിരവധി റോഡുകൾ‌ ഇതിനകം നവീകരിച്ചു‌. ഇരവിപുരം തീരത്തെ പുതിയ പുലിമുട്ട്‌ നിർമാണം സഫലമാക്കാൻ എൽഡിഎഫ് സർക്കാർ 2018–-2019ലെ ബജറ്റിലാണ്‌ പദ്ധതി പ്രഖ്യാപിച്ചത്. ഹാർബർ എൻജിനിയറിങ്‌ വകുപ്പിനു കീഴിലുള്ള തീരദേശ വികസന കോർപറേഷൻ തയ്യാറാക്കിയ ബൃഹദ് പദ്ധതിക്ക്‌ കിഫ്ബിയിൽനിന്ന്‌ 35.08 കോടി രൂപ അനുവദിച്ചു. അതിൽ 25.81 കോടി രൂപ ചെലവഴിച്ചാണ് പുതിയ പുലിമുട്ടുകൾ നിർമിച്ചുവരുന്നത്. 50  മുതൽ 100 മീറ്റർ വരെയാണ്‌ ഓരോ പുലിമുട്ടിന്റെയും നീളം. രണ്ടുമുതൽ മൂന്നു ടൺ വരെ ഭാരമുള്ള ഭീമൻ പാറകൾ അടുക്കിയാണ്‌ പുലിമുട്ടുകളുടെ നിർമാണം‌. 
പുലിമുട്ടിന്റെ അഗ്രഭാഗത്ത് രണ്ടുടൺ ഭാരമുള്ള ടെട്രോപ്പാടുകളാണ്‌ അടുക്കുന്നത്‌. പദ്ധതിയും അടങ്കലും തയ്യാറാക്കിയത്  തീരദേശ വികസന കോർപറേഷൻ ചെന്നൈ ഐഐടിയിലെ ഓഷ്യൻ എൻജിനിയറിങ്‌ സെന്റർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top