04 December Saturday

കരുനാഗപ്പള്ളിയിൽ മെഗാ ഫയൽ അദാലത്ത് ഇന്നു മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
കരുനാഗപ്പള്ളി 
മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന മെഗാ ഫയൽ തീർപ്പാക്കൽ അദാലത്ത് വെള്ളിയാഴ്ച ആരംഭിക്കും. വൈകിട്ട് അഞ്ചിന് കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച മുതൽ ഒരു ദിവസം അഞ്ചു വാർഡുകളിൽ വീതം  ചെയർമാൻ നേരിട്ടെത്തി പരാതി സ്വീകരിക്കും. പരാതികൾ നവംബർ അഞ്ചു മുതൽ മുനിസിപ്പാലിറ്റിയിൽ മെഗാ അദാലത്തിൽ തീർപ്പാക്കുമെന്ന്‌ ചെയർമാൻ കോട്ടയിൽ രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
പള്ളിക്കലാർ സംരക്ഷണത്തിന്‌ തദ്ദേശസ്ഥാപനങ്ങളെ കോർത്തിണക്കി ജനകീയ പദ്ധതിയുടെ ആലോചനായോഗം 28ന് നടക്കും. 
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന താലൂക്കാശുപത്രി വികസനത്തിന്റെ ഒന്നാംഘട്ടം പൂർത്തീകരണവും മുനിസിപ്പൽ ടവർ നിർമാണവും ഡിസംബർ 31നകം പൂർത്തിയാക്കും. പ്രൈവറ്റ് ബസ്‌സ്റ്റാൻഡിനായി ഏറ്റെടുത്ത സ്ഥലത്തോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള സെവൻസ് ഫുട്ബോൾ ടർഫ്കോർട്ട് നിർമിക്കും. കുട്ടികളുടെ പാർക്കിന് സ്ഥലമേറ്റെടുക്കൽ അന്തിമഘട്ടത്തിലാണ്‌. മൂത്തേത്ത്കടവിൽ ശ്രീനാരായണ പാർക്ക് നിർമാണം, ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റ് നിർമിക്കാനുള്ള സ്ഥലമേറ്റെടുക്കൽ, കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ വെള്ളക്കെട്ടിനു പരിഹാരം എന്നിവയും ഉടനുണ്ടാകും. ഉപാധ്യക്ഷ എ സുനിമോൾ, സ്ഥിരംസമിതി അധ്യക്ഷരായ ഡോ. പി മീന, എൽ ശ്രീലത, പടിപ്പുര ലത്തീഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top