24 November Tuesday

മോഷണക്കേസ്‌ പ്രതി ഒരു വർഷത്തിനുശേഷം അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020

സുനിൽ

ശൂരനാട്
ശൂരനാട് വടക്ക് തെക്കേമുറി എണ്ണശ്ശേരി മലനട ക്ഷേത്രത്തിൽ ഒരുവർഷം മുമ്പ് നടന്ന മോഷണ കേസിലെ പ്രതി അറസ്റ്റിൽ. പള്ളിക്കൽ ചെറുകുന്നം തിരങ്കാലയിൽ സുനിൽ (27)ആണ് അറസ്റ്റിലായത്.
 എണ്ണശ്ശേരി മലനടയിലെ നിരീക്ഷണക്യാമറയിൽ പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. വിരലടയാളവും ലഭിച്ചിരുന്നു. ഇവിടെനിന്ന് സിസിടിവി ക്യാമറകളും കാണിക്ക വഞ്ചിയിലെ പണവും കവർന്നിരുന്നു. ക്യാമറകൾ പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. പകൽ ബൈക്കിൽ കറങ്ങി നടന്ന് സാഹചര്യങ്ങൾ നിരീക്ഷിച്ചശേഷം രാത്രി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. വിവിധ ജില്ലകളിലായി നിരവധി ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ട്. എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top