23 November Saturday

കൊട്ടാരക്കരയിൽ ദേശീയ ദുരന്തനിവാരണ സേന

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019
കൊല്ലം
ദേശീയ ദുരന്തനിവാരണ സേനയിലെ 25 അംഗ സംഘം തിങ്കളാഴ്ച കൊട്ടാരക്കരയിലെത്തി. തമിഴ്‌നാട്ടിൽ ആർക്കോണത്ത് എൻഡിആർഎഫ് നാലാം ബറ്റാലിയനിലെ കമാൻഡിങ്‌ ഓഫീസർ നേതൃത്വം നൽകുന്ന ടീമാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് എത്തിയത്. 
താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂമുകൾ തുറന്നു. ഡെപ്യൂട്ടീ തഹസിൽദാർമാർക്കാണ് ചുമതല.  കൊട്ടാരക്കര താലൂക്കിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. പുലമണ്ണിൽ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. തെന്മല പരപ്പാർ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. പലയിടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. എംസി റോഡിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളംകയറി നാശനഷ്ടം ഉണ്ടായി. മറ്റു താലൂക്കുകളിലും നേരിയ തോതിൽ മഴ 
തുടരുകയാണ്‌. 
മൺറോതുരുത്തിൽ രണ്ടു വീട് തകർന്നു. പട്ടം തുരുത്ത് വെസ്റ്റിൽ സുമംഗലയുടെ വീടും  കിടപ്പറം വടക്ക് ലീലയുടെ വീടുമാണ് തകർന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡിവിഷനിലെ പാസഞ്ചർ ട്രെയിനുകൾ 
റദ്ദാക്കി.
പ്രധാന വാർത്തകൾ
 Top