21 October Wednesday

സമ്പർക്കം 98%

സ്വന്തം ലേഖകന്‍Updated: Tuesday Sep 22, 2020
കൊല്ലം
എട്ട് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ ജില്ലയിൽ തിങ്കളാഴ്‌ച 195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 191 പേർക്കും സമ്പർക്കംവഴിയാണ്‌ രോഗം. 98 ശതമാനമാണ്‌ സമ്പർക്കനിരക്ക്‌. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ നാലുപേർക്കും പോസിറ്റീവായി. 243 പേർ രോഗമുക്തി നേടി. കൊല്ലം കോർപറേഷനിൽ 48 പേർക്ക് രോഗബാധയുണ്ടായി. അഞ്ചാലുംമൂട്, തങ്കശേരി, ഇരവിപുരം, തിരുമുല്ലവാരം എന്നിവിടങ്ങളിലാണ്‌ കൂടുതൽ രോഗികൾ.
ആരോഗ്യപ്രവർത്തകർ
ഈസ്റ്റ്കല്ലട ഫാമിലി ഹെൽത്ത് സെന്ററിലെ കടപ്പാക്കട ടൗൺ അതിർത്തി സ്വദേശിനി (36), നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്കാശുപത്രിയിലെ പൂതക്കുളം സ്വദേശിനി (22), കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ചാത്തന്നൂർ സ്വദേശിനി (32), തൃക്കടവൂർ സിഎച്ച്സിയിലെ അഞ്ചാലുംമൂട് കോട്ടയ്ക്കകം സ്വദേശിനി (56), ഇരവിപുരം സർക്കാർ ഹോമിയോ ആശുപത്രിയിലെ ആശ്രാമം ശരണ്യ നഗർ സ്വദേശിനി (46),  കൊല്ലം ജില്ലാ ആശുപത്രിയിലെ മയ്യനാട് പുല്ലിച്ചിറ സ്വദേശിനി (54), പോളയത്തോട് എആർഎ സ്വദേശിനി (30), കൊല്ലം ജില്ലാ ആയുർവേദ ആശുപത്രിയിലെ പന്മന പറമ്പിൽമുക്ക് സ്വദേശി (30)എന്നിവരാണ്‌ രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ.
സബ്‌ കലക്‌ടർക്ക്‌ കോവിഡ്‌ 
കൊല്ലം സബ്‌കലക്‌ടർ ശിഖാ സുരേന്ദ്രനും (26)കോവിഡ്‌‌ സ്ഥിരീകരിച്ചു. ഗൺമാന്‌ നേരത്തെ‌ പോസിറ്റീവായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top