20 October Tuesday

വീടുകയറി ആക്രമണം: പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
ശൂരനാട് 
ശൂരനാട് വടക്ക് പടിഞ്ഞാറ്റംകിഴക്ക് വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. പടിഞ്ഞാറ്റംകിഴക്ക് രാജേഷ് ഭവനിൽ രാജേഷ് (27), കൊല്ലശേരിൽ വടക്കതിൽ പ്രജിത് ‌(25) എന്നിവരെയാണ് വാഴപ്പള്ളി വടക്കതിൽ ദിലീപിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ ശൂരനാട് പൊലീസ് പിടികൂടിയത്. 
മർദനമേറ്റ ദിലീപിന്റെ മൊബൈൽ പ്രതികൾ തട്ടിയെടുത്ത് ഉപയോഗിച്ചത് ചോദ്യംചെയ്തതിനെ തുടർന്ന് വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന്‌, പുലർച്ചെ പ്രതികൾ മാരകായുധങ്ങളുമായെത്തി ദിലീപിന്റെ വീട് പൂർണമായി അടിച്ചുതകർക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ദിലീപിന്റെ തലയ്ക്കും കൈകാലിനും ഗുരുതര പരിക്കേറ്റു. സുഹൃത്തുക്കളെത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. 
നിരവധി ക്രിമിനൽ കേസുകളുള്ള പ്രതികൾ അയൽസംസ്ഥാനങ്ങളിലേക്ക്‌ കടക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്. ശൂരനാട് സിഐ ഫിറോസിന്റെ നേതൃത്വത്തിൽ എസ്ഐ ശ്രീജിത്‌, എസ്ഐ ചന്ദ്രമോൻ, എഎസ്ഐമാരായ മധു, ഹരി, സിപിഒ അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ്‌ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top