26 October Monday

യൂത്ത് കോൺഗ്രസ് നേതാവ് ബൈക്ക് സ്വയം കത്തിച്ചതാണെന്ന് സഹപ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
സ്വന്തം ലേഖകന്‍
കൊല്ലം 
കോർപറേഷൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ഉറപ്പാക്കാൻ യൂത്ത് കോൺഗ്രസ് നേതാവ് ബൈക്ക് സ്വയം കത്തിച്ചതാണെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം. സ്ഥാനാർഥികളുടെ മുൻഗണനാ പട്ടികയിൽ ഇടം പിടിക്കുകയും മാധ്യമശ്രദ്ധയിൽ വരുന്നതിനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ബൈക്ക് കത്തിക്കൽ. പാർടിയെ നാണം കെടുത്തുന്ന നടപടി അന്വേഷിക്കണമെന്നും കിളികൊല്ലൂർ സൗത്തിലെ  കോൺഗ്രസ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ ആയിരിക്കെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി ഇയാൾക്കെതിരെ ആരോപണമുണ്ടായിരുന്നു. മുമ്പ്‌ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്താനും ശ്രമിച്ചു. വരുന്ന തെരഞ്ഞെടുപ്പിലും സീറ്റ് മാത്രമാണ് ഇയാളുടെ ലക്ഷ്യമെന്ന് പാർടി നേതൃത്വം തിരിച്ചറിയണമെന്നു യോഗം ആവശ്യപ്പെട്ടു. കോൺഗ്രസ്‌ പ്രാദേശികനേതാക്കളായ അനിൽ, നൗഷാദ്, നാസിം, ശശിധരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top