22 October Tuesday

ബാലസംഘം ശാസ്ത്രോത്സവം ഒക്ടോബറിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

ബാലസംഘം കൺവീനർമാരുടെ കൺവൻഷൻ സംസ്ഥാന ജോയിന്റ്‌ കൺവീനർ സി വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം
ബാലസംഘം നേതൃത്വത്തിൽ എല്ലാ വില്ലേജിലും ശാസ്ത്രോത്സവങ്ങൾ സംഘടിപ്പിക്കും. കുട്ടികളുടെ ശാസ്ത്ര പ്രദർശനങ്ങൾ, പരീക്ഷണങ്ങൾ, ശാസ്ത്ര ഉപകരണങ്ങളുടെ പ്രദർശനം, ശാസ്ത്ര പ്രോജക്ടുകൾ എന്നിവ അവതരിപ്പിക്കുന്നതിന്‌ അവസരങ്ങൾ ഉണ്ടാകും. ശാസ്ത്ര ക്വിസ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കും. ഒക്ടോബർ അഞ്ച്‌, ആറ്‌,ഏഴ്‌, എട്ട്‌ തീയതികളിലാണ് പരിപാടികൾ.  
പോളയത്തോട് എൻ എസ്‌ സ്മാരക മന്ദിരത്തിൽ ചേർന്ന കൺവൻഷൻ സംസ്ഥാന ജോയിന്റ് കൺവീനർ സി വിജയകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ കൺവീനർ ആർ സന്തോഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ജോർജ് മാത്യൂ, എം ശിവശങ്കരപ്പിള്ള, ബാലസംഘം അക്കാദമിക് കമ്മിറ്റി കൺവീനർ തൊടിയൂർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബാലസംഘം ജില്ലാ സെക്രട്ടറി അമാസ് എസ് ശേഖർ സ്വാഗതവും കറവൂർ  വർഗീസ് നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top