18 September Wednesday

കാലവർഷക്കെടുതി: നഷ്‌ടം ‘ആപ്പിലാക്കുന്നു ’

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

  

കൊല്ലം
ജില്ലയിൽ കാലവർഷത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ ചിത്രം സഹിതം മൊബൈൽ ആപ് മുഖേന രേഖപ്പെടുത്താൻ തീരുമാനം.
  നഷ്‌ടം തിട്ടപ്പെടുത്തുന്നതു സംബന്ധിച്ച ഉദ്യോഗസ്ഥയോഗത്തിലാണ്‌ നൂതനരീതി കലക്ടർ  ബി അബ്ദുൽ നാസർ വിശദീകരിച്ചത്‌. അർഹരായവർക്കെല്ലാം സഹായം ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന്‌ അദ്ദേഹം പറഞ്ഞു.
 റവന്യൂ-, പഞ്ചായത്ത് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനിയർ, ഓവർസിയർ എന്നിവർ അടങ്ങുന്ന പ്രത്യേകസംഘങ്ങളായാണ്  വീടുകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുക.   ഇവർക്ക് ഐടി മിഷൻ പരിശീലനം നൽകും. 
ഓരോ ടീമും ഒരു ദിവസം കുറഞ്ഞത് 20 വീടുകളെങ്കിലും സന്ദർശിച്ച് നാശനഷ്ടങ്ങളുടെ കണക്കെടുക്കും. അവശ്യമെങ്കിൽ ലഭ്യമായ വിവരങ്ങൾ തഹസിൽദാർ പുനഃപരിശോധിക്കും. 
 സർക്കാർ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരിക്കണം നാശനഷ്ട വിവരങ്ങൾ നൽകേണ്ടതെന്നും അനർഹരെ പട്ടികയിൽ ഉൾപ്പെടുത്തരുതെന്നും   കലക്ടർ നിർദേശം നൽകി. യോഗത്തിൽ കുന്നത്തൂർ തഹസിൽദാർ ജി കെ പ്രദീപ്, കരുനാഗപ്പള്ളി തഹസിൽദാർ സജിതാ ബീഗം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഒ മീനാകുമാരിയമ്മ, ഡിപിഎം അഭിജിത് എന്നിവർ  പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top