20 September Friday

കണ്ടൽ കാക്കൂ... സമ്മാനം വാങ്ങാം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
കൊല്ലം
കണ്ടൽ കാടുകളുടെ പാരിസ്ഥിതികവും ജൈവപരവുമായ പ്രാധാന്യം അവ നൽകുന്ന സേവനങ്ങൾ എന്നിവ കണക്കിലെടുത്ത് കണ്ടലുകൾ സംരക്ഷിക്കുന്നതിന് സംസ്ഥാന വനം-വന്യജീവി വകുപ്പ് പദ്ധതി നടപ്പാക്കും. പൊതുജന പങ്കാളിത്തത്തോടെ അവശേഷിക്കുന്ന കണ്ടലുകളെ സംരക്ഷിച്ച് വിസ്തൃതി വർധിപ്പിക്കുകയാണ് ലക്ഷ്യം. 
കണ്ടൽ സംരക്ഷിച്ച് നിലനിർത്താൻ താൽപര്യമുള്ളവർക്ക്‌  ഗുണഭോക്താക്കളാകാം. പാരിസ്ഥിതിക സേവനം പരിഗണിച്ച് സ്വന്തം വസ്തുവിൽ കണ്ടൽവനങ്ങൾ ഉള്ളവർക്ക് നിശ്ചിത തുക പാരിതോഷികവും കണ്ടൽ ചെടി വച്ചുപിടിപ്പിക്കുന്നതിന് സാമ്പത്തിക സഹായവും നൽകും. കണ്ടൽ ഉടമസ്ഥർ സെപ്തംബർ 30 നകം കൊല്ലം സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് അപേക്ഷ സമർപ്പിക്കണം. 
ഉടമസ്ഥതയിലുള്ള കണ്ടൽ ഭൂമിയുടെ വിസ്തൃതി, സർവേ നമ്പർ, ലഭ്യമായ കണ്ടൽ ഇനങ്ങളുടെ വിവരങ്ങൾ, കൈവശ അവകാശ രേഖ എന്നീ വിവരങ്ങൾ അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ ലഭിക്കും. വിശദ വിവരങ്ങൾ www.forest.kerala.gov.in  വെബ്‌സൈറ്റിലും ചിന്നക്കട സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലും ലഭിക്കും. ഫോൺ: 0474-2748976, 9447979132.
പ്രധാന വാർത്തകൾ
 Top