18 October Friday

അമ്മമാർക്ക്‌ പുസ്‌തകം വീട്ടിലെത്തും

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

അച്ചൻകോവിൽ ഗവ. വി എച്ച്‌ എസ്എസ്‌ വിദ്യാർഥികൾ പുസ്തകം വിതരണം നടത്തുന്നു

പുനലൂർ
പുസ്തകവായനയിൽ താൽപ്പര്യമുള്ള വീട്ടമ്മമാർക്കായി അമ്മയ്‌ക്കൊരുപുസ്തകം പദ്ധതിയുമായി അച്ചൻകോവിൽ  ഗവ .വി എച്ച്‌എസ്എസ്‌. സ്‌കൂളിലെ എൻഎസ്‌എസ്‌ യൂണിറ്റിന്റെ നേതൃത്വത്തിലാണ്‌ പദ്ധതി. ടെക്നോപാർക്കിലെ ബുക്കത്തോണിന്റെ ഭാഗമായി ലഭിച്ച പുസ്‌തകങ്ങൾ ,ആനുകാലിക പ്രസീദ്ധീകരണങ്ങൾ എന്നിവയാണ്‌ വീടുകളിൽ എത്തിച്ച്‌ നൽകുക.  
 പ്രിൻസിപ്പൽ ഡി  എസ് മനുവിന്റെ മേൽനോട്ടത്തിലാണ്‌  പ്രവർത്തനങ്ങൾ.  എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർ വി ദീപ  ,കരിയർ സെൽ കോ–-ഓർഡിനേറ്റർ എ ദീപ  ,അധ്യാപകരായ വിനീത്, ലാബ് അസിസ്റ്റന്റ് എസ്‌ ലിജു എന്നിവർ നേതൃത്വം നൽകുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top