20 September Friday

ദേശീയപാത വികസനം ഭൂമിയുടെ വില നിർണയം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

 

കരുനാഗപ്പള്ളി 
 ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്  3 ഡി നോട്ടിഫിക്കേഷൻ ഇറങ്ങിയ വില്ലേജുകളിലെ ഭൂമിവിലയുടെ നിർണയം  തുടങ്ങി. ഇതിനായി ദേശീയപാത വിഭാഗം ഡെപ്യൂട്ടി കലക്ടർ ആർ സുമീതൻപിള്ളയുടെ നേതൃത്വത്തിൽ ആധാരങ്ങളുടെ പരിശോധന ആരംഭിച്ചു. ഓച്ചിറ, കുലശേഖരപുരം, ആദിനാട് വില്ലേജുകൾ ഉൾപ്പെടുന്ന 172 സർവേ നമ്പരുകളിൽപ്പെടുന്ന സ്ഥലത്താണ്  3 ഡി വിജ്ഞാപനം ഇറങ്ങിയത്.  
സ്ഥല ഉടമകൾ ഹിയറിങ്ങിൽ നൽകിയ പരാതികളും പരിഹരിക്കാനുള്ള നടപടികളും തുടങ്ങി.  ഓച്ചിറ മുതൽ നീണ്ടകര വരെയുള്ള കരുനാഗപ്പള്ളി സ്പെഷ്യൽ തഹസിൽദാരുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ സർവേ നടപടികൾ പൂർത്തിയായി വരികയാണ്. 
അധികമായി നിയമിച്ച നാല്‌ സർവേയർമാരുടെയും ഒരു ഹെഡ് സർവേയറുടെയും നേതൃത്വത്തിലാണ് സർവേ . പരിശോധനകൾക്കായി 12 പേരിൽനിന്ന്‌  ജില്ലയിൽ 20 പേരുടെ സേവനം കൂടി അധികമായി ലഭ്യമാക്കാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. സർവേ റിപ്പോർട്ടിന് സർക്കാരിന്റെ അംഗീകാരം ലഭ്യമാകുന്നതോടെ മറ്റു വില്ലേജുകളിലും ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള 3 ഡി വിജ്ഞാപനമിറങ്ങും.
പ്രധാന വാർത്തകൾ
 Top