ശൂരനാട്
എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം എസ്എഫ്ഐ ശൂരനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ സംഘടിപ്പിച്ച ബേസ്ബാൾ ടൂർണമെന്റ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് വിഷ്ണു അധ്യക്ഷനായി. സെക്രട്ടറി ഇബ്നു സ്വാഗതം പറഞ്ഞു. ജില്ലാ സ്പോർട്‌സ് കൗൺസിൽ അംഗം നൗഫിൻ, എസ്എഫ്ഐ ഏരിയ കമ്മറ്റി അംഗങ്ങളായ അനന്ദു, നീരജ്, ആദിൽ, വിഷ്ണു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..