06 July Wednesday
എസ്എഫ്ഐ സംസ്ഥാന സമ്മേളനം

വിളംബര ജാഥയും 
സെമിനാറും നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

-എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊട്ടിയത്ത് നടത്തിയ സെമിനാർ 
ജെയ്ക്ക് സി തോമസ് ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
-എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കൊട്ടിയത്ത് വിളംബര ജാഥയും സെമിനാറും സംഘടിപ്പിച്ചു. ‘കെ–-റെയിലും കേരള വികസനവും’ എന്ന  സെമിനാർ ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനംചെയ്തു.  എം ഹരികൃഷ്ണൻ വിഷയാവതരണം നടത്തി. വിളംബര ജാഥയിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. 
സിപിഐ എം കൊട്ടിയം ഏരിയ സെക്രട്ടറി എൻ സന്തോഷ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എ വിഷ്ണു, സെക്രട്ടറി ആർ ഗോപീകൃഷ്ണൻ,  മുഹമ്മദ് നെസ്മൽ, സന്ദീപ് ലാൽ, ആര്യ പ്രസാദ്,  മുഹമ്മദ് ഷാഹിൻ, അലീന,  സഹൽ, മിഥുൻ സഹദ്,  സച്ചിൻദാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top