കൊല്ലം
എൻജിഒ യൂണിയൻ 26ന് കലക്ടറേറ്റിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതം. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. പ്രചാരണത്തിന്റെ ഭാഗമായി 78 യൂണിറ്റ് കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു.യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ പി സുനിൽകുമാർ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സി എസ് ശ്രീകുമാർ, സി ഗാഥ, ബി സന്തോഷ്, എസ് ശ്രീകുമാർ, എം സുരേഷ് ബാബു, പി സി ശ്രീകുമാർ, ലക്ഷ്മീദേവി, ജില്ലാ സെക്രട്ടറി വി ആർ അജു, പ്രസിഡന്റ് ബി പ്രശോഭദാസ്, ട്രഷറർ ബി സുജിത്, ജോയിന്റ് സെക്രട്ടറിമാരായ ജെ രതീഷ്കുമാർ, എസ് ഷാഹിർ, വൈസ് പ്രസിഡന്റുമാരായ എം എസ് ബിജു, പി മിനിമോൾ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി പ്രേം, ആർ ഷാജി, ആർ രതീഷ്കുമാർ, എം എം നിസാമുദീൻ, ഖുശീ ഗോപിനാഥ്, എസ് ആർ സോണി, സി രാജേഷ്, കെ ജയകുമാർ, സൂസൻതോമസ്, കെ സി റൻസിമോൾ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആർ ശ്രീജിത്, എസ് സുഭാഷ്ചന്ദ്രൻ, എസ് സുജിത്, കെ എ രാജേഷ്, ടി സതീഷ്കുമാർ, കെ പി മഞ്ജേഷ്, എം ഷഹീർ, ടി എം മുഹമ്മദ് ഇസ്മയിൽ, എൻ രതീഷ്, ബി കെ ബിജുകുമാർ, എസ് ഷാമിന, ഐ അൻസർ, എസ് ഹരികുമാർ, എസ് നിസ്സാം, എം കലേഷ്, പി എൻ മനോജ്, ജി സജികുമാർ, ആർ അനിൽകുമാർ, ആർ രമ്യാ മോഹൻ, എൻ ഇന്ദിര, ബി കൃഷ്ണദാസ് എന്നിവർ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിലെ പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്തു.ഏരിയാടിസ്ഥാനത്തിൽ വനിതാ ജീവനക്കാരുടെ കൺവൻഷനുകൾ ചേർന്നു. 23നും 24നും ഓഫീസ് കോംപ്ലക്സുകളിൽ കോർണർ യോഗങ്ങളും 25ന് സ്ഥാപനങ്ങളിൽ മാസ് സ്ക്വാഡുകളും നടക്കും. ജീവനക്കാരുടെ ഭവന സന്ദർശന പരിപാടികളും നടക്കുകയാണ്. 26ന് പകൽ 11ന് കൊല്ലം താലൂക്ക് ഓഫീസ് ജങ്ഷനിൽനിന്ന് മാർച്ച് ആരംഭിക്കും. മാർച്ചും ധർണയും വിജയിപ്പിക്കുന്നതിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങളിൽ എല്ലാ ജീവനക്കാരും അണിചേരണമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് ബി പ്രശോഭദാസും സെക്രട്ടറി വി ആർ അജുവും അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..