17 October Thursday

സദാചാര പൊലീസ് ചമഞ്ഞ‌് ബിജെപിക്കാർ സിപിഐ എം നേതാവിന്റെ വീടാക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

 

കൊല്ലം
മദ്യലഹരിയിൽ സദാചാര പൊലീസ് ചമഞ്ഞ ബിജെപിക്കാർ സിപിഐ എം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി  ആക്രമണം നടത്തി. കൊല്ലം ഏരിയ കമ്മിറ്റി അംഗം എൻ ജി കൃഷ്ണന്റെ ആശ്രാമം വൈദ്യശാല ജങ‌്ഷനിലെ വാടക വീട്ടിലായിരുന്നു ആക്രമണം. കൃഷ്ണനെയും ഭാര്യ ഗീതയെയും മർദിച്ചു. 
വീടിനു പുറത്ത് സുഹൃത്തുക്കളുമായി സംസാരിച്ചുനിന്ന കൃഷ്ണന്റെ മകൻ ചാരു കൃഷ‌്ണനുമായി ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രദേശത്തെ ബിജെപിക്കാരായ സുശീലൻ, പ്രവീൺകുമാർ, ആദർശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കഴിഞ്ഞ 16നാണ് കൃഷ്ണൻ വൈദ്യശാല ജങ‌്ഷനിൽ താമസം തുടങ്ങിയത്. 
മകനെ കാണാൻ നഗരത്തിൽനിന്ന‌് എത്തിയ സുഹൃത്തുക്കളുമൊത്ത് വീടിനു പുറത്തുനിൽക്കുമ്പോൾ എത്തിയ മദ്യപസംഘം പ്രദേശത്ത് പരിചയക്കാരല്ലാത്ത യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് വാക്കുതർക്കം തുടങ്ങിയത്. വീട്ടിലേക്ക് ഇരച്ചുകയറിയ അക്രമികൾ വീടിന്റെ കതകും ജനാലച്ചില്ലുകളും മുറ്റത്തിരുന്ന ബൈക്കുകളും  നശിപ്പിച്ചു.കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി.
പ്രധാന വാർത്തകൾ
 Top