15 September Sunday

യുവധാര ക്യാമ്പയിന‌് ജില്ലയിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019
ചടയമം​ഗലം
ഡിവൈഎഫ്ഐ മുഖമാസിക യുവധാര ക്യാമ്പയിന‌് ജില്ലയിൽ തുടക്കം. കവി കുരീപ്പുഴ ശ്രീകുമാറിനെ  വാർഷിക വരിക്കാരനായി  ചേർത്താണ‌്  ക്യാമ്പയിന‌്  തുടക്കം. കരിങ്ങന്നൂരിലെ വസതിയിലെത്തിയ നേതാക്കൾക്ക‌് കവി  വരിസംഖ്യ കൈമാറി. ജില്ലാ പ്രസിഡന്റ‌് ശ്യാംമോഹൻ, സെക്രട്ടറി എസ്‌ ആർ അരുൺബാബു, സംസ്ഥാന കമ്മിറ്റി അം​ഗം ജി ​ഗോപുലാൽ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനാഥ്, ചടയമം​ഗലം ഏരിയ സെക്രട്ടറി ഷൈൻകുമാർ, വെളിനല്ലൂർ ഈസ്റ്റ് മേഖലാ പ്രസിഡന്റ‌് പ്രണവ് എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top