30 May Saturday

‘സെമിത്തേരിയിൽ ഇടമില്ലാതായി’

സ്വന്തം ലേഖകന്‍Updated: Sunday Mar 22, 2020
കൊല്ലം
‘‌ഇറ്റലിയിൽ കോവിഡ്‌–-19 മൂലം മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാൻ സെമിത്തേരിയിൽ ഇടമില്ലാതായി.  ബർഗമോ, ബേർഷ ടൗണുകളിൽ മറ്റു സ്ഥലങ്ങളിലേക്ക്‌ മൃതദേഹവുമായി  ‌ട്രക്കുകൾ നീങ്ങുന്നത്‌ പതിവുകാഴ്‌ചയായി’–- വെനീസിൽ താമസിക്കുന്ന  കൊല്ലം സ്വദേശി ജോൺ കെന്നഡി  പറഞ്ഞു. 
പട്ടാളക്കാർക്കാണ്‌ ട്രക്കുകളുടെ നിയന്ത്രണം. ഒരേസമയം രണ്ടും മൂന്നും പേർ വരെ ചില വീടുകളിൽ മരിക്കുന്നു. ഇതാണ്‌ സംസ്‌കാരച്ചടങ്ങുകൾ  താളം തെറ്റാൻ കാരണം.  പ്രിയപ്പെട്ടവരുടെ മൃതദേഹം ബന്ധുക്കളിൽ പലർക്കും കാണാൻ കഴിയുന്നില്ല. ഇടവകാംഗങ്ങൾ കുർബാനയ്‌ക്ക്‌ പള്ളികളിൽ എത്തുന്നില്ല. ചില പള്ളികളിൽ ചിത്രം വച്ചാണ്‌ പ്രാർഥന.  കുറച്ചുദിവസം മുമ്പുവരെയും പ്രായമായവരാണ്‌ മരിച്ചിരുന്നതെങ്കിൽ ഇപ്പോൾ യുവാക്കളും ആ പട്ടികയിലുണ്ട്‌–- ജോൺ കെന്നഡി പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top