29 May Friday

ഇനി അറസ്റ്റ്‌

സ്വന്തം ലേഖകൻUpdated: Sunday Mar 22, 2020
കൊല്ലം
കോവിഡ്‌  പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ കറങ്ങിനടന്നാൽ മയമില്ലാതെ നടപടി വരും.  നിർദേശം ലംഘിക്കുന്നവരെ അറസ്റ്റ്‌ ചെയ്‌ത്‌  പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ മുന്നറിയിപ്പ് നൽകി. 
കൊല്ലത്ത്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. മറ്റുള്ളവരെ രക്ഷിക്കുന്നതിന് സ്വയം ഏകാന്തതയിൽ കഴിയുന്ന അനേകം ആളുകളുണ്ട്‌. 
ഇവർ മാതൃകാപരമായി ഇടപെടുമ്പോൾ ലംഘനം നടത്തുന്നവർ ഒരു സമൂഹത്തെയാകെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും മന്ത്രി പറഞ്ഞു. നിരീക്ഷണത്തിലുള്ളവർക്ക് ആത്മവിശ്വാസവും സഹായവും ഭക്ഷണവും മരുന്നുകളും എത്തിക്കാൻ പ്രത്യേക  വളന്റിയേഴ്‌സ് സജ്ജമാണ്‌.  
സമ്പർക്കത്തിലൂടെ കോവിഡ് പകരുന്നത് നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി നഗരസഭ-, പഞ്ചായത്ത്‌ വാർഡ് തലത്തിൽ രൂപീകരിച്ച സമിതികൾ ശക്തിപ്പെടുത്തും.
   സർവെയ്‌ലൻസ് ടീം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പ്രാദേശികതലത്തിലുള്ള സമഗ്ര വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആരെങ്കിലും ഗൃഹനിരീക്ഷണം ലംഘിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടാൽ  വാർഡ് സമിതികളെ വിവരം അറിയിക്കണമെന്നും മന്ത്രി 
അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top