25 May Monday

നാട്ടിലെത്തിയാൽ 28 ദിവസം വീട്ടിലിരിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
കൊല്ലം
കോവിഡ്- 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കി. 
രോഗബാധിത രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ രോഗബാധിത പ്രദേശങ്ങളിൽനിന്നും എത്തുന്നവർക്ക് കർശനമായ 28 ദിവസത്തെ ഗൃഹ നിരീക്ഷണമാണ് ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ പ്രോട്ടോക്കോൾ പ്രകാരം നിർദേശിച്ചിരിക്കുന്നത്. 
ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമെങ്കിൽ ഭക്ഷണവും മരുന്നുകളും വീട്ടിൽ എത്തിച്ചു കൊടുക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വി വി ഷേർളി അറിയിച്ചു.
പ്രധാന വാർത്തകൾ
 Top